സ്വാതന്ത്ര്യദിന ക്വിസ് 2026
-
ഈ വർഷം നമ്മൾ എത്രാമത്തെ സ്വാതന്ത്ര്യ ദിനമാണ് ആഘോഷിക്കുന്നത് ?ഉത്തരം: 80
-
ഈ വർഷത്തെ സ്വാതന്ത്ര്യ ദിന പ്രമേയം എന്താണ്?ഉത്തരം: "സ്വാതന്ത്ര്യത്തെ ആദരിക്കുന്നു.. ഭാവിയെ പ്രചോദിപ്പിക്കുന്നു."
-
"ഇന്ത്യ വിൻസ് ഫ്രീഡം".. ആരുടെ കൃതിയാണ് ?ഉത്തരം: മൗലാന അബ്‌ദുൽ കലാം ആസാദ്.
-
സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്നത് ആരാണ്?ഉത്തരം: പ്രധാനമന്ത്രി.
-
ബംഗ്ലാദേശിന്റെയും ഇന്ത്യയുടെയും ദേശീയ ഗാനം രചിച്ചത് ആരാണ്?ഉത്തരം: രവീന്ദ്രനാഥ ടാഗോർ.
-
ജനഗണമന ദേശീയ ഗാനമായി അംഗീകരിച്ചത് എന്നാണ്?ഉത്തരം: 1950 ജനുവരി 24 ന്
-
ഇന്ത്യയിൽ ഇംഗ്ലീഷ്കാരുടെ ഭരണം സ്ഥാപിക്കുന്നതിന് കാരണമായ യുദ്ധം ഏത്?ഉത്തരം: പ്ലാസി യുദ്ധം
-
സ്വാതന്ത്ര്യ സമരത്തിൽ സമ്പൂർണ സ്വരാജ് എന്ന മുദ്രാവാക്യം മുഴക്കിയത് ആര്?ഉത്തരം: ജവഹർലാൽ നെഹ്രു
-
സ്വാതന്ത്ര്യ സമര കാലത്ത് ഗാന്ധിജി തുടങ്ങിയ പത്രം ഏത്?ഉത്തരം: നവജീവൻ
-
ഇന്ത്യയുടെ ആദ്യത്തെ വിദേശകാര്യ മന്ത്രി ആരായിരുന്നു?ഉത്തരം: ജവഹർലാൽ നെഹ്രു
-
ഇന്ത്യയുടെ പ്രഥമ നിയമ മന്ത്രി ആര്?ഉത്തരം: അംബേദ്ക്കർ.
-
ഏത് സംഭവത്തിൽ പ്രതിഷേധിച്ചാണ് ഗാന്ധിജി "കൈസർ ഇ ഹിന്ദ് " പദവി ഉപേക്ഷിച്ചത്?ഉത്തരം: ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല.
-
ഉപ്പുസത്യഗ്രഹം അവസാനിപ്പിച്ചത് എത് സന്ധിയുടെ അടിസ്ഥാനത്തിൽ ആണ്?ഉത്തരം: ഗാന്ധി ഇർവ്വിൻസന്ധി.
-
ദേശീയ സ്വാതന്ത്ര്യത്തിന്റെ കവി എന്നറിയപ്പെടുന്നത് ആര്?ഉത്തരം: വള്ളത്തോൾ നാരായണ മേനോൻ.
-
അരുണ ആസഫ് അലി, ഉഷ മേത്ത, സരോജിനി നായിഡു തുടങ്ങിയ സ്ത്രീ സാന്നിദ്ധ്യം മുൻ നിരയിലുണ്ടായിരുന്ന സ്വാതന്ത്ര്യ സമര പ്രക്ഷോഭം ഏത്?ഉത്തരം: ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം
-
1933 നവംബർ 7 ന് ആരംഭിച്ച് 20000 Km സഞ്ചരിച്ച് ഗാന്ധിജി നടത്തിയ യാത്ര ഏത്?ഉത്തരം: ഹരിജനോദ്ധാരണ യാത്ര.
-
2023 - ൽ UNESCO ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ചരിത്രസ്മാരകം ഏത്?ഉത്തരം: ശാന്തി നികേതൻ.
-
ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്?ഉത്തരം: മൗലാന അബ്‌ദുൽ കലാം ആസാദ്.
-
"ജയ് ഹിന്ദ് " എന്ന മുദ്രാവാക്യം ആദ്യം വിളിച്ചത് ആര്?ഉത്തരം: സുഭാഷ് ചന്ദ്രബോസ്
-
അവസാനമായി ഇന്ത്യ വിട്ടൊഴിഞ്ഞ വിദേശീയർ ആരായിരുന്നു?ഉത്തരം: പോർച്ചുഗീസുകാർ.
-
ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത് ആരായിരുന്നു?ഉത്തരം: നെഹ്രു.
-
എത് സ്വാതന്ത്ര്യ സമര സേനാനിയുടെ ജന്മദിനമാണ് ആഗസ്റ്റ് 15 ന് ?ഉത്തരം: അരവിന്ദ് ഘോഷ്.
-
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഐറിഷ് വനിത ആരായിരുന്നു?ഉത്തരം: ആനി ബസൻറ്
-
ചൗരി ചൗര സംഭവം നടന്ന സംസ്ഥാനം ഏത്?ഉത്തരം: ഉത്തർപ്രദേശ്.
-
നിസ്സഹകരണപ്രസ്ഥാനം നിർത്തി വെക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ചത് എന്തായിരുന്നു?ഉത്തരം: ചൗരി ചൗരാ സംഭവം.
-
ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?ഉത്തരം: ജസ്റ്റിസ് സൂര്യകാന്ത്.

إرسال تعليق