ISLAMIC QUIZ- ഇസ്ലാമിക് ക്വിസ്- നാലു ഖലീഫമാർ

QUIZ,ഖുര്‍ആന്‍ ക്വിസ്,islamic QUIZ,ഇസ്ലാമിക് ക്വിസ്,quran quiz,ഇസ്ലാമിക് ക്വിസ്‌,

ഖലീഫമാർ

1.  ഒന്നാം ഖലീഫ അബൂബക്കർ(റ) വിന്‍റെ യഥാർത്ഥ നാമം?

✅ അബ്ദുല്ലാഹി ബ്നു അബീ ഖുഹാഫ(റ)

ഇസ്ലാമിലേക്ക് കടന്ന് വരുന്നതിന്  മുമ്പ് അബ്ദുൽ കഅബ (കഅബയുടെ അടിമ) എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്.

2.  ഇസ്ലാമിക സൈന്യത്തിൽ ആദ്യമായി നാവിക സേന രൂപീകരിച്ച ഖലീഫ?

✅  ഉഥ്മാനു ബ്നു അഫ്ഫാൻ(റ)

ഇദ്ദേഹത്തിന്‍റെ ഭരണ കാലത്ത് ഭൂഖണ്ഡങ്ങൾ കടന്ന് കൊണ്ട് ഇസ്ലാമിക സാമ്രാജ്യം വികസിക്കുകയുണ്ടായി.

3.  പുരുഷന്മാരിൽ ആദ്യമായി ഇസ്ലാം സ്വീകരിച്ചത് അബൂബക്കർ സിദ്ദീഖ്(റ) ആണ്.എന്നാൽ പരസ്യമായി ഇസ്ലാം മത വിശ്വാസം പ്രഖ്യാപിച്ച ആദ്യ വ്യക്തി?

✅ അലിയ്യു ബ്നു അബീ ത്വാലിബ് (റ)

ഇസ്ലാമിക വിശ്വാസം പ്രഖ്യാപിക്കുമ്പോൾ അദ്ദേഹത്തിന് 10 വയസ്സ് മാത്രമായിരുന്നു പ്രായം.

4.  ഹിജ്റ കലണ്ടർ രൂപീകരിക്കപ്പെട്ടത് ആരുടെ ഭരണ കാലത്ത്?

✅ അമീറുൽ മുഅ'മിനീൻ ഉമറു ബ് നു ഖത്താബി(റ) ന്‍റെ ഭരണ കാലത്ത്

5.  ആദ്യമായി ഖുർആൻ ക്രോഡീകരണം നടന്നത് ഏത് ഖലീഫയുടെ കീഴിൽ?

✅ അബൂബക്കർ സിദ്ദീഖ് (റ) ന്‍റെ കീഴിൽ.

യമാമ യുദ്ധത്തിൽ ഖുർആൻ മന:പാഠമുളള ധാരാളം സ്വഹാബികൾ കൊല്ലപ്പെട്ടതിനെ ത്തുടർന്ന് ഉമർ(റ) ൻടെ നിർദേശ പ്രകാരമാണ് സിദ്ദീഖ് (റ) ഖുർആൻ ക്രോഡീകരിക്കാൻ ഉത്തരവിറക്കിയത്.


6.  ഉമർ(റ) വിന്‍റെ ഘാതകന്‍റെ പേര്?

✅ ഫൈറൂസ് അബൂ ലുഅ'ലുഅത്ത്.

മജൂസിയായിരുന്ന ഇയാൾ ഉമർ(റ) സുബ്ഹി ജമാഅത്തിന് ഇമാമത്ത് നിൽക്കുമ്പോൾ പിന്നിൽ നിന്ന് കുത്തുകയായിരുന്നു.ഇയാളുടെ ആക്രമണത്തിൽ 12 സ്വഹാബാക്കളും മരണപ്പെട്ടു.

7.  അലി(റ)യും ആയിഷാ ബീവി(റ)യും പരസ്പരം ഏറ്റ് മുട്ടിയ യുദ്ധത്തിന്‍റെ പേര്?

✅ ജമൽ യുദ്ധം(ഒട്ടകങ്ങളുടെ യുദ്ധം)

8.   സിദ്ധീഖ് (റ) വിന്‍റെ കാലത്ത് ക്രോഡീകരിക്കപ്പെട്ട ഖുർആൻ സൂക്ഷിക്കാൻ ഏൽപിക്കപ്പെട്ട മഹതി?

✅ ഉമ്മുൽ മുഅ'മിനീൻ ഹഫ്സ(റ)

ഇവർ ഖുർആൻ പൂർണമായും മന:പാഠമാക്കിയിരുന്നു.ഉഥ്മാൻ (റ) വിന്‍റെ കാലത്ത്  ഗ്രന്ഥ രൂപത്തിലാക്കിയപ്പോൾ ഇവരുടെ കൈവശമുണ്ടായിരുന്ന പതിപ്പാണ് പ്രധാനമായും ഉപയോഗപ്പെടുത്തിയത്.

9.  സിഫ്ഫീൻ യുദ്ധം ആരൊക്കെ തമ്മിലായിരുന്നു?

✅ അലി(റ) വും മുആവിയ്യ(റ) വും തമ്മിൽ.

10.  അലി(റ) വിന്‍റെ വാൾ ചരിത്ര പ്രസിദ്ധമാണ്. ഈ വാളിന് വിളിക്കപ്പെടുന്ന പേര്?

✅ ദുൽ ഫുഖാർ 

Post a Comment

أحدث أقدم

News

Breaking Posts