ISLAMIC QUIZ- ഇസ്ലാമിക് ക്വിസ്- സൂറത്ത് മറിയം

QUIZ,ഖുര്‍ആന്‍ ക്വിസ്,islamic QUIZ,ഇസ്ലാമിക് ക്വിസ്,quran quiz,ഇസ്ലാമിക് ക്വിസ്‌,

 
സൂറത്ത് മറിയം

1. ഖുർആനിൽ എത്ര തവണ മറിയം ബീവി യുടെ നാമം പരാമർശിക്കപ്പെട്ടിട്ടുണ്ട്?

✔ 33 തവണ

വിവിധ സൂറത്തുകളിലായി 33 തവണ മറിയം ബീവിയുടെ നാമം ഖുർആനിൽ പരാമർശിക്കപ്പെടുന്നുണ്ട്.ഖുർആനിൽ പേര് പറയപ്പെട്ട ഏക വനിതയും മറിയം ബീവി യാണ്.

2.
ചെറുപ്പ കാലത്ത് ആര്‍ക്കായിരുന്നു മറിയം ബീവിയുടെ സംരക്ഷണച്ചുമതല?

✔ സക്കരിയ്യാ നബി(അ)ക്ക്
 
അങ്ങനെ അവളുടെ നാഥന്‍ അവളെ നല്ല നിലയില്‍ സ്വീകരിച്ചു.മെച്ചപ്പെട്ട രീതിയില്‍ വളര്‍ത്തിക്കൊണ്ടുവന്നു. സകരിയ്യായെ അവളുടെ സംരക്ഷകനാക്കി. സകരിയ്യാ മിഹ്റാബില്‍ അവളുടെ അടുത്തു ചെന്നപ്പോഴെല്ലാം അവള്‍ക്കരികെ ആഹാരപദാര്‍ഥങ്ങള്‍ കാണാറുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹം ചോദിച്ചു: "മര്‍യം, നിനക്കെവിടെനിന്നാണിത് കിട്ടുന്നത്?" അവള്‍ അറിയിച്ചു: "ഇത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് കണക്കില്ലാതെ കൊടുക്കുന്നു. (ആലു ഇംറാൻ: 37)

3.  
ഇബ്രാഹിം നബിയുടെ പിതാവായ ആസറിന്‍റെ തൊഴിൽ എന്തായിരുന്നു?

✔ പ്രതിമാ നിര്‍മ്മാണം

കൂടാതെ ഇദ്ദേഹം ക്ഷേത്രത്തിലെ പൂജാരി കൂടി യായിരുന്നു.

 അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: "എന്റുപ്പാ, കേള്‍ക്കാനോ കാണാനോ അങ്ങയ്ക്കെന്തെങ്കിലും ഉപകാരം ചെയ്യാനോ കഴിയാത്ത വസ്തുക്കളെ അങ്ങ് എന്തിനാണ് പൂജിച്ചുകൊണ്ടിരിക്കുന്നത്? (മറിയം: 42)
4.  
മറിയം ബീവിയുടെ മാതാവിന്‍റെ പേര്?

✔ ഹന്ന

ഖുർആനിൽ ഇംറാന്‍റെ ഭാര്യ എന്നാണ് ഇവരെ ക്കുറിച്ചുളള പരാമർശം.

 
ഓര്‍ക്കുക: ഇംറാന്റെ ഭാര്യ ഇങ്ങനെ പ്രാര്‍ഥിച്ച സന്ദര്‍ഭം: "എന്റെ നാഥാ, എന്റെ വയറ്റിലെ കുഞ്ഞിനെ നിന്റെ സേവനത്തിനായി സമര്‍പ്പിക്കാന്‍ ഞാന്‍ നേര്‍ച്ചയാക്കിയിരിക്കുന്നു; എന്നില്‍നിന്ന് നീയിതു സ്വീകരിക്കേണമേ. നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ." (ആലു ഇംറാൻ: 35)

5.
സൂറത്ത് മറിയം ഖുർആനിലെ എത്രാമത്തെ അധ്യായമാണ്?

✔ 19

മക്കയില്‍ അവതരിച്ച ഈ സൂറത്തില്‍ 98 വചനങ്ങളാണുളളത്.


6. ആകാശങ്ങള്‍ പൊട്ടിപ്പിളരാനുംഭൂമി വിണ്ട് കീറാനും മലകൾ പൊട്ടിത്തകര്‍ന്ന് വീഴാനും കാരണമായേക്കാവുന്ന ഒരു കാര്യം അവിശ്വാസികള്‍ വാദിക്കുകയുണ്ടായി. എന്താണത്?

✔ അല്ലാഹുവിന് സന്താനമുണ്ടെന്ന വാദം


 
പരമകാരുണികനായ അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞുണ്ടാക്കിയിരിക്കുന്നു.
ഏറെ ഗുരുതരമായ കാര്യമാണ് നിങ്ങളാരോപിച്ചിരിക്കുന്നത്.
ആകാശങ്ങള്‍ പൊട്ടിപ്പിളരാനും ഭൂമി വിണ്ടുകീറാനും പര്‍വതങ്ങള്‍ തകര്‍ന്നുവീഴാനും പോന്നകാര്യം.
പരമകാരുണികനായ അല്ലാഹുവിന് പുത്രനുണ്ടെന്ന് അവര്‍ വാദിച്ചല്ലോ. (മറിയം: 88-91)
7.
മറിയം ബീവിയുടെ മാതാവും സക്കരിയ്യാ നബി യുടെ ഭാര്യയും തമ്മിലുളള കുടുംബ ബന്ധമെന്ത്?

✔ സഹോദരിമാർ

ഈയൊരു ബന്ധമാണ് മര്‍യംബീവിയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ സക്കരിയ്യാ നബി(അ) യെ പ്രേരിപ്പിച്ചത്.

8.  
വാഗ്ദാനം പാലിക്കുന്നവന്‍ എന്ന് അല്ലാഹു പരിചയപ്പെടുത്തിയ പ്രവാചകന്‍ ആര്?

✔ ഇസ്മായിൽ നബി (അ)
വേദഗ്രന്ഥത്തില്‍ ഇസ്മാഈലിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം വാഗ്ദാനം പാലിക്കുന്നവനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു(മറിയം: 54)

9.  
സക്കരിയ്യാ നബി യുടെ മരണശേഷം മറിയം ബീവിയുടെ സംരക്ഷണ ച്ചുമതല ഏറ്റെടുത്തത് ആര്?

✔ യൂസുഫു ന്നജ്ജാര്‍

ഇദ്ദേഹത്തിലേക്ക് ചേർത്തി ക്കൊണ്ടാണ് ജൂതന്മാർ ഈസാ നബി(അ)യെ വ്യഭിചാര പുത്രൻ എന്നാരോപിക്കുന്നത്.

10.
മറിയം ബീവി പിതാവില്ലാതെ കുഞ്ഞിനെ പ്രസവിച്ചതറിഞ്ഞ ഘട്ടത്തില്‍ നാട്ടുകാര്‍ മറിയം ബീവിയെ അഭിസംബോധന ചെയ്ത നാമം?

✔ ഹാറൂന്‍റെ സഹോദരി
പിന്നെ അവര്‍ ആ കുഞ്ഞിനെയെടുത്ത് തന്റെ ജനത്തിന്റെ അടുത്തു ചെന്നു. അവര്‍ പറഞ്ഞുതുടങ്ങി: "മര്‍യമേ, കൊടിയ കുറ്റമാണല്ലോ നീ ചെയ്തിരിക്കുന്നത്.
"
ഹാറൂന്റെ സോദരീ, നിന്റെ പിതാവ് വൃത്തികെട്ടവനായിരുന്നില്ല. നിന്റെ മാതാവ് പിഴച്ചവളുമായിരുന്നില്ല.” (മറിയം 27-29)

Post a Comment

أحدث أقدم

News

Breaking Posts