ISLAMIC QUIZ- ഇസ്ലാമിക് ക്വിസ്‌- സൂറത്ത് യൂസുഫ്, സൂറത്ത് ഇബ്രാഹിം

 

QUIZ,quran quiz,islamic QUIZ,ഇസ്ലാമിക് ക്വിസ്, ഖുര്‍ആന്‍ ക്വിസ്,ഇസ്ലാമിക് ക്വിസ്‌,

സൂറത്ത് യൂസുഫ്, സൂറത്ത് ഇബ്രാഹിം

1. ഈജിപ്തിലെ രാജസഭയില്‍ യൂസുഫ് നബി ഏത് വകുപ്പിന്റെ ചുമതലയാണ് വഹിച്ചത് ?

- ധനകാര്യ വകുപ്പിന്റെ ചുമതല

യൂസുഫ് പറഞ്ഞു: "രാജ്യത്തെ ഖജനാവുകളുടെ ചുമതല എന്നെ ഏല്‍പിക്കുക. തീര്‍ച്ചയായും ഞാനതു പരിരക്ഷിക്കുന്നവനും അതിനാവശ്യമായ അറിവുള്ളവനുമാണ്.” (യൂസുഫ്:  55)

2.
യൂസുഫ് നബി(അ)യുടെ പിതാവിന്‍റെ പേര്?

- യഅ്ഖൂബ് നബി(അ)

3. ഖുർആനിൽ ഇബ്രാഹിം നബിയുടെ നാമം എത്ര തവണ പരാമർശിക്കപ്പെട്ടിട്ടുണ്ട്?

- 69 തവണ

ഖുർആനിൽ ഏറ്റവും കൂടുതൽ തവണ പരാമർശിക്കപ്പെട്ട പ്രവാചകന്‍ മൂസാ നബി(അ) യാണ്.

4. 
അല്ലാഹു നല്ല ഒരു വാക്കിനെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്?

- നല്ല വൃക്ഷം.

 ഉത്തമ വചനത്തിന് അല്ലാഹു നല്‍കിയ ഉദാഹരണം എങ്ങനെയെന്ന് നീ കാണുന്നില്ലേ? അത് നല്ല ഒരു മരംപോലെയാണ്. അതിന്റെ വേരുകള്‍ ഭൂമിയില്‍ ആണ്ടിറങ്ങിയിരിക്കുന്നു. ശാഖകള്‍ അന്തരീക്ഷത്തില്‍ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്നു. (ഇബ്രാഹിം : 24)

5.
ഇസ്മായിൽ നബി (അ)യെ കൂടാതെ ഇബ്രാഹിം നബി(അ)ക്ക് ജനിച്ച മറ്റൊരു മകന്‍?

- ഇസ്ഹാഖ് നബി (അ)

"വയസ്സുകാലത്ത് എനിക്ക് ഇസ്മാഈലിനെയും ഇസ്ഹാഖിനെയും സമ്മാനിച്ച അല്ലാഹുവിന് സ്തുതി. തീര്‍ച്ചയായും എന്റെ നാഥന്‍ പ്രാര്‍ഥന കേള്‍ക്കുന്നവനാണ്. ( ഇബ്രാഹീം: 39)



6.
ഫലസ്തീനിന്‍റെ പഴയകാല നാമം?

- കന്‍ആന്‍

7. യഅ്ഖൂബ് നബി(അ)യുടെ പിതാവിന്‍റെ പേര്?

- ഇസ്ഹാഖ് നബി(അ)

8. ഹാജറാ ബീവിയുടെ ജന്മദേശം?

- ഈജിപ്ത്

9. യൂസുഫ് നബി(അ)ക്ക് എത്ര സഹോദരന്മാർ ഉണ്ടായിരുന്നു?

- 11

"യൂസുഫ് തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: "പ്രിയ പിതാവേ, പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്കു സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു.” (Yusuf : 4)

10. 
യൂസുഫ് സൂറത്തിനു പുറമേ മറ്റു എത്ര സൂറത്തുകളില്‍ യൂസുഫ് നബിയുടെ ചരിത്രം പരാമര്‍ശിക്കുന്നുണ്ട്?

- 0 തവണ

സൂറത്ത് യൂസുഫില്‍ മാത്രമേ യൂസുഫ് നബി(അ) യുടെ ചരിത്രം വിശദീകരിക്കപ്പെടുന്നുളളൂ.

 

Post a Comment

أحدث أقدم

News

Breaking Posts