സോഷ്യല്‍നെറ്റുവര്‍ക്കും ആപ്പുകളും | use of social media and apps


tonnalukal




    നീണ്ട പ്രവാസത്തിനു ശേഷം നാട്ടില്‍ അവധിക്കു വന്ന് പുറത്തെങ്ങുമിറങ്ങാതെ മൊബൈലില്‍ ചടഞ്ഞിരിക്കുന്ന മകനോട് പരിഭവം പറയുന്ന അമ്മയോട് മകന്‍റെ മറുപടി, ''അമ്മേ.. പുറത്തിറങ്ങിയാലൊന്നും ആരെയും കാണാന്‍ കിട്ടില്ല, എന്നാല്‍ അവരുമായെല്ലാം ഞാനിപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുകയാണ്'', ഇലക്ട്രോണിക് മീഡിയ വിപ്ലവത്തെ കുറിച്ചു ഒന്നുമറിയാത്ത ആ അമ്മയ്ക്കു തിരിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. 
മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റും വളരെയധികം വ്യാപകമായ കാലത്താണിന്ന് നമ്മുടെ ജീവിതം. വാര്‍ദ്ധക്യത്തിന്‍റെ പടുകുഴിയിലെത്തിയവരും സ്വന്തമായി പാര്‍ക്കാനൊരിടമില്ലാത്തവര്‍ പോലും 'തോണ്ട'ുന്ന ഫോണുമായാണു നടപ്പ്. മാത്രമല്ല, ദിവസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞുങ്ങളുടെ കരച്ചിലടക്കാനും അവര്‍ക്കു കളിക്കാനുമായി ടാബ്്ലെറ്റുകളാണ് നല്‍കുന്നത്. സ്മാര്‍ട്ട് ഫോണുകളുടെ കടന്നുവരവോടെ ആപ്ലിക്കേഷന്‍ വിപ്ലവത്തിനും ആധുനിക ലോകം സാക്ഷിയായി. ഉപ്പു മുതല്‍ കര്‍പ്പൂരം വരെ എന്നു പഴമക്കാര്‍ പറയുന്ന പോലെ ജീവിതത്തിന്‍റെ എല്ലാ മേഖലകള്‍ക്കുമായി ആപ്പുകള്‍ നിലവിലുണ്ട്. പുസ്തകവും പത്രവും വായിക്കാന്‍, എഴുതാന്‍, ബസ് വിമാന യാത്രകള്‍ക്കും ഹോട്ടലുകളില്‍ റൂമുകള്‍ തുടങ്ങിയവയുടെ ടിക്കറ്റുകളും മറ്റും ബുക്ക് ചെയ്യാന്‍, ഹൃദയമിടിപ്പളക്കാന്‍, ബീവറേജ് കോര്‍പ്പെറേഷനിലെ മദ്യ വിലവിവരമറിയാന്‍ ഉപയോഗിക്കുന്ന കുപ്പി ആപ്പ് തുടങ്ങി പ്രസാദം ബുക്ക്ചെയ്ത് വീട്ടിലെത്തിക്കുന്ന രൂപത്തില്‍ ആത്മീയ മേഖല വരെ നിയന്ത്രിക്കുന്നത് ഇന്ന് ആപ്പുകളാണ്. മൊബൈല്‍ രംഗത്തെ ഇത്തരമൊരു വിപ്ലവത്തിലൂടെ പക്ഷേ നമ്മുടെ പ്രൈവസി കാര്യങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന പല ആപ്പ് ചാരന്മാരുണ്ടെന്ന കാര്യം പലരും ഓര്‍ക്കാറില്ല. 

അമേരിക്കന്‍ ഏജന്‍സി, ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ (ftc) നടത്തിയ
പഠനത്തില്‍ മൊബൈലില്‍ ഉപയോഗിക്കുന്ന ടോര്‍ച്ച് ആപ്പുവരെ വ്യക്തിഗത വിവരങ്ങള്‍ മാര്‍ക്കറ്റിങ് കന്പനികള്‍ക്കും ഏജന്‍സികള്‍ക്കും ആപ്പ് കന്പനികള്‍ കൈമാറുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. കൂടുതല്‍ ആളുകളും ഉപയോഗിക്കുന്ന ഫേസ്ബുക്ക്, ഫേസ്ബുക്കിന്‍റെ പേരില്‍ പലവിധ ആപ്പുകളും വിവരങ്ങള്‍ ചോര്‍ത്തുന്നെന്ന കാര്യം മുന്പേ പുറത്തുവിട്ടതാണ്. സര്‍വകാര്യത്തിനും ആപ്പ് എന്ന പുതിയ ലോകക്രമത്തിലേക്ക് വഴിതെളിച്ചത് 2007 ജനുവരി 9നു ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്സ് സാന്‍ഫ്രാന്‍സിസ്കോയില്‍ ആദ്യ സ്മാര്‍ട്ട്ഫോണ്‍ ഐഫോണ്‍ പുറത്തിറക്കിയതോടെയാണ്. പുറത്തിറക്കുന്പോള്‍ ‘’ ഞാനിവിടെ കേവലം ഒരു ഉപകരണമല്ല പുറത്തിറക്കുന്നത്, ഒന്നിലൂടെ മൂന്ന് ഉപകരണങ്ങളാണ്’’ എന്നായിരുന്നു. ഇന്‍റര്‍നെറ്റ് കമ്മ്യൂണിക്കേഷന്‍, മൊബൈല്‍ഫോണ്‍, ഐപാഡ് തുടങ്ങിയവയായിരുന്നു. ലോകം അന്ന് വളരെ അദ്ഭുതത്തോടയായിരുന്നു ഈ വാര്‍ത്തക്ക് കാതോര്‍ത്തത്. ആപ്പിള്‍ ഐഫോണ്‍ പുറത്തിറ്ക്കുന്പോള്‍ പുറത്തുനിന്ന് വിലക്കു വാങ്ങാവുന്ന ഒറ്റ് ആപ്പ് പോലുമില്ലായിരുന്നു. എന്നാല്‍ 2013 ഒകടോബര്‍ മാസത്തില്‍ 6000കോടിയോളം ഡവ്ണ്‍ലോഡ്സ് രേഖപ്പെടുത്തി ആപ്പ് സ്റ്റോറില്‍ 10ലക്ഷത്തിലധികം ആപ്പുകളുണ്ട്(2010 ഏപ്രിലില്‍ ഇത് 1.85 ലക്ഷമായിരുന്നു). വിന്‍ഡോസില്‍ 1.75ലക്ഷവും. ഗാര്‍ട്ട്ണര്‍ എന്ന മാര്‍ക്കറ്റിങ് റിസേര്‍ച്ച് ഗ്രൂപ്പ് ഈ മേഖലയിലെ വളര്‍ച്ചയും സാധ്യതയും കണക്കാക്കുന്നതിങ്ങനെയാണ്, ‘’103 ബില്യണ്‍ ആപ്പുകള്‍ ഡവ്ണ്‍ലോഡ് ഈയിടെയായി ചെയ്യപ്പെട്ടു. 2012നെക്കാള്‍ 60% കൂടുതലാണിത്. ഈ വര്‍ഷം 2600 കോടി ഡോളര്‍(1.6 ലക്ഷം കോടി) വരുമാനം ലഭിക്കും. 2012ല്‍ ഇത് 1800കോടി(1.1 ലക്ഷം കോടി)യായിരുന്നു. 44.4% വര്‍ധനവാണിത''്. 
സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍ എന്നതിനെ ചുരുക്കി വിളക്കുന്ന പേരാണ് ആപ്പ് എന്നത്.
2007ല്‍ വെറും 3 ഉപകരണമായാണ് ആപ്പിള്‍ പുറത്തിറക്കിയതെങ്കില്‍ ഇന്ന് ആപ്ലിക്കേഷനുകളുടെ എണ്ണമനുസരിച്ച് അനവധി ഉപകരണങ്ങളാക്കി മാറ്റാന്‍ സാധിക്കും. മൊബൈല്‍ ഫോണില്‍ ഇന്ത്യ 17, യൂറോപ്പ് 33, ജപ്പാന്‍ 41 എന്ന രീതിയിലാണ് ഒരു വ്യക്തി ഉപയോഗിക്കുന്ന ആപ്പുകളുടെ എണ്ണം. 8 ശതമാനം മാത്രമേ ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നുള്ളു എന്നതുകൊണ്ടാണിത്. എന്നാല്‍ 2017 ആകുന്പോഴേക്കും 17ശതമാനവും കടക്കും. മൂന്നു വര്‍ഷം മുന്പ് വരെ ഇ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ വെറും 2 ശതമാനം മാത്രമായിരുന്നു. 2017 ആകുന്പോഴേക്കും 70/80 ശതമാനത്തിലെത്തുമെന്നതു കൊണ്ടുതന്നെ ല സേവനങ്ങള്‍ ല സേവനങ്ങള്‍ എന്നതിലേക്ക് ചുവടുമാറ്റിയിരിക്കുന്നു. നെറ്റിസണ്‍(ഇന്‍റര്‍നെറ്റിലെ സിറ്റിസണ്‍)മാരുടെ അളവിലെ വര്‍ധനവാണിത് കാണിക്കുന്നത്. 

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്തെ വളര്‍ച്ചയും പുരോഗതിയും വളരെ അത്ഭുതാവഹമാണ്. 27 ടണ്‍ ഭാരമുള്ള, 540 സിമന്‍റ് ചാക്കുകളുടെ വലിപ്പമുള്ള വലിയൊരു റൂമിനോളം പോന്ന എനിയാക് കന്പ്യൂട്ടറില്‍
നിന്നാണ് ലാപ്ടോപുകളും പാംടോപുകളും ഫാബ്്ലെറ്റുകളുമായി പരിണാം സംഭവിച്ചത്. എനിയാകില്‍ നിന്ന് ഡെസ്ക്ടോപ്പ് കന്പ്യൂട്ടറിലേക്കെത്താന്‍ പതിറ്റാണ്ടുകള്‍ എടുത്തപ്പോള്‍ ഡെസ്ക്ടോപ്പില്‍ നിന്ന് മൊബൈല്‍ വിപ്ലവത്തിലേക്ക് ചുവടുമാറ്റാന്‍ വെറും മൂന്നോ നാലോ വര്‍ഷം മാത്രമേ വേണ്ടി വന്നുള്ളൂ. 
ഇന്ന് 67ലക്ഷം പേര് സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളാണ്. 2016ലേക്കെത്തുന്പോള്‍ 382ലക്ഷം ഉപയോക്താക്കളായി മാറും. ചൈനയില്‍ 63.3കോടി മൊബൈല്‍ ഉപയോക്താക്കളില്‍ 83%പേരും സ്മാര്‍ട്ട്ഫോണാണ് ഉപയോഗിക്കുന്നത്. 
1983ലാണ് അമേരിക്കന്‍ വിപണിയില്‍ മോട്ടറോള dyna tac8000x   എന്ന ഫോണ്‍ ഇറക്കുന്പോള്‍ ഫോണ്‍ വിളിക്കാനുള്ള സൗകര്യം കൂടാതെ മറ്റൊരു ഉപയോഗവും ലഭ്യമായിരുന്നില്ല. പിന്നീട് നോക്കിയ ഗെയിംസ് കൊണ്ട് വന്നു മാറ്റത്തിനു തുടക്കമിട്ടു. 1990 കളിലാണ് www ന്‍റെയും ഇന്‍റര്‍നെറ്റിന്‍റെയും സാധ്യതകള്‍ ലോകത്ത് ഉടലെടുക്കുന്നത്. എന്നാല്‍ resolution കുറഞ്ഞ ചെറിയ സ്ക്രീനുകളുള്ള മൊബൈല്‍ ഫോണുകള്‍ ഇതിന് പര്യാപ്തമല്ലാതെ വന്നു. എന്നാല്‍ http യും അതിന്‍റെ മറ്റൊരു രൂപമായ wireless apps protocol ന്‍റെ കണ്ടുപിടിത്തം വലിയൊരു വിപ്ലവത്തിനാണ് തുടക്കമിട്ടത്. wap browsers നെറ്റ് ഉപയോഗിക്കാന്‍ എളുപ്പമാര്‍ഗവുമായി. 
ഇന്നിന്‍റെ സാഹചര്യം ഫേസ്ബുക്കിന്‍റെ നിയന്ത്രണത്തിലാണെന്നു തന്നെ വേണം പറയാന്‍. പ്രവര്‍ത്തി സമയങ്ങള്‍ മുതല്‍ ഉറങ്ങാന്‍ കിടക്കുന്പോഴും ഉണര്‍ന്നെണീക്കുന്പോഴും ഫേസ്ബുക്ക് തുറന്നു നോക്കാതെയിരിക്കാന്‍ കഴിയാത്ത അവസ്ഥ. മനുഷ്യന്‍റെ ജീവിതത്തില്‍ ഫേസ്ബുക്ക് വളരെ പ്രധാനപ്പെട്ട ഘടകമായി മാറിയിരിക്കുന്നു. കന്പനികളില്‍ ജോലി ലഭിക്കുന്നതു മുതല്‍ ഒരു രാജ്യത്തിന്‍റെ ഭരണഘടന തന്നെ രൂപപ്പെടുത്തുന്നതില്‍ ഫേസ്ബുക്ക് ആവശ്യമായി വരുന്നെന്ന സംഭവം ഫേസ്ബുക്ക് എത്രത്തോളം അനിവാര്യമാണെന്ന കാര്യം നമ്മെ ബോധ്യപ്പെുടത്തുന്നു. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ക്രിസ് ഡ്യൂസ്, ദസ്ട്രിന്‍ മോസ്കൊവിങ്ങും 2004 ല്‍ തുടങ്ങിവെച്ച ഫേസ്ബുക്കിന് 2013 മെയ് കണക്കനുസരിച്ച് 111കോടി ഉപയോക്താക്കളുണ്ട്. 70% വും അമേരിക്കക്കു പുറത്തു നിന്നുള്ളവരാണ്. അമേരിക്കന്‍ സാധനം അവര്‍ക്കു പോലും വേണ്ടെന്നു ചുരുക്കം. 
എന്നാല്‍ 55തൊഴിലാളികളെ കൊണ്ട് തുടങ്ങിയ വാട്ട്സപ്പ് എന്ന മെസഞ്ചര്‍ ആപ്പ് ഒരു വേള ഫേസ്ബുക്കിനെയും കടന്നുവെട്ടുന്ന രൂപത്തിലുള്ള വളര്‍ച്ചയാണു നേടിയത്. തങ്ങളുടെ ഇടം നഷ്ടപ്പെടുമോയെന്ന ഭയമാകണം ഫേസ്ബുക്ക് ഉടന്‍തന്നെ 55 കോടി ഉപഭോക്താക്കളുള്ള വാട്ട്സപ്പിനെയും പിന്നീട് ഇന്‍സ്റ്റഗ്രാമിനെയും സ്വന്തമാക്കുകയുണ്ടായി. 17കോടി വീഡിയോകളും 11 കോടി ഫോട്ടോസും ദിനം പ്രതി വാട്ട്സപ്പിലൂടെ ഷെയര്‍ ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. 
ഓര്‍മയിലായ ഓര്‍ക്കുട്ടും ഫേസ്ബുക്കിനെ കടത്തിവെട്ടാനെന്ന പേരില്‍ വന്ന ഗൂഗിള്‍ പ്ലസും ചെറിയ തോതില്‍ പോലും ഭീഷണി ഉയര്‍ത്തിയില്ല എന്നതാണ് വസ്തുത. ഇനി ഗൂഗിളിന്‍റെ യൂടൂബിനെയും ഫേസ്ബുക്ക് പിറകിലാക്കുമോയെന്നേ കണ്ടറിയാനുള്ളൂ. യൂടൂബിനേക്കാളും ഫേസ്ബുക്ക് വഴി വീഡിയോകള്‍ അപ്്ലോഡ് ചെയ്യപ്പെടുന്നുണ്ടത്രേ. ഇത്തരം സോഷ്യല്‍ നെറ്റുവര്‍ക്കുകളുടെ കടന്നു വരവാണ് മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ ചാര്‍ജുകളില്‍ വരുത്തിയ 80% വരുന്ന വര്‍ധന. 5000കോടിയോളം വര്‍ഷത്തില്‍ നഷ്ടം വരുന്നുണ്ട് പോലും. ഇന്‍റര്‍നെറ്റു മേഖലയിലെ ഈയൊരു വലിയ വളര്‍ച്ചക്കൊപ്പം തന്നെ വിനാശകാരികളായ മാള്‍വെയറുകളും വൈറസുകളും വ്യാപിക്കുന്നുവെന്ന കാര്യം ഓര്‍ത്തിരിക്കുന്നത് നന്നായിരിക്കും.

Post a Comment

أحدث أقدم

News

Breaking Posts