🚀 ചാന്ദ്രദിന ക്വിസ് (ലേറ്റസ്റ്റ് അപ്ഡേറ്റ്സ് ഉൾപ്പെടെ) 🚀
1. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ വർഷം ഏത്?
ഉത്തരം: 1969 ജൂലൈ 20
2. ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ (South Pole) വിജയകരമായി പേടകം ഇറക്കിയ ആദ്യ രാജ്യം ഏത്?
ഉത്തരം: ഇന്ത്യ (ചന്ദ്രയാൻ 3)
3. ചന്ദ്രയാൻ-3 ദൗത്യത്തിലെ റോവറിന്റെ (Rover) പേരെന്ത്?
ഉത്തരം: പ്രഗ്യാൻ (Pragyan)
4. ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തിന് നൽകിയ പേരെന്ത്?
ഉത്തരം: ശിവശക്തി പോയിന്റ് (Shiv Shakti Point)
5. ഇന്ത്യ ദേശീയ ബഹിരാകാശ ദിനമായി (National Space Day) പ്രഖ്യാപിച്ച ദിവസം ഏത്?
ഉത്തരം: ഓഗസ്റ്റ് 23 (ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങിയ ദിവസം)
6. ചന്ദ്രയാൻ 2 ഇറങ്ങിയ സ്ഥലത്തിന് നൽകിയ പേര് എന്താണ്?
ഉത്തരം: തിരംഗ പോയിന്റ് (Tiranga Point)
7. ചന്ദ്രനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിന് പറയുന്ന പേരെന്ത്?
ഉത്തരം: സെലനോളജി (Selenology)
8. ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്രദൗത്യമായ 'ചന്ദ്രയാൻ 1' വിക്ഷേപിച്ച വർഷം ഏത്?
ഉത്തരം: 2008 ഒക്ടോബർ 22
9. നാസയുടെ ആർട്ടെമിസ് 2 (Artemis II) ദൗത്യത്തിലൂടെ ചന്ദ്രനെ ഭ്രമണം ചെയ്യാൻ പോകുന്ന ആദ്യ വനിത ആര്?
ഉത്തരം: ക്രിസ്റ്റീന കോച്ച് (Christina Koch)
10. ഐ.എസ്.ആർ.ഒ (ISRO) യുടെ ഇപ്പോഴത്തെ ചെയർമാൻ ആര്?
ഉത്തരം: എസ്. സോമനാഥ്

Post a Comment