ഇസ്ലാമിക് ക്വിസ്സ്- മറ്റുള്ളവ



1. സ്വലാത്തുല്‍ ബര്‍ദൈനി?
  അസ്വര്‍, സുബഹി

 
2   ഭൂമിയിലെ ആദ്യ വൃക്ഷം?
  സൈതൂന്‍
 
3.  അന്പിയാക്കള്‍, ഔലിയാക്കള്‍,ശുഹദാക്കള്‍ എന്നിവര്‍ക്കു പുറമേ ശഫാഅത്തിനര്‍ഹരായവര്‍?
   ഉലമാക്കള്‍
 
4 ലോക വനിതകളില്‍ അല്ലാഹു പ്രമുഖ സ്ഥാനം നല്‍കിയ സ്ത്രീ?
   മറിയം ബീവി
 
5  ആദ്യത്തെ വേദ ഗ്രന്ഥം?
   തൗറാത്ത്
 
6  ഇസ്ലാമിലെ ആദ്യ രക്തസാക്ഷി?
   സുമയ്യ ബീവി
 
7   മദീനയുടെ പഴയ പേര്?
    യസ്രിബ്
 
8  നബി ആദ്യമായി വിവാഹം ചെയ്തത് ആരെ?അവരുടെ പ്രായം?
   ഖദീജാ ബിവിയെ(40 വയസ്സ്്)
 
9  ഇസ്റാഅ്മിഅ്റാജ് നടന്ന വര്‍ഷം?
   നുബുവ്വതിന്‍റെ പത്താം വര്‍ഷം
 
10  മിഅ്റാജ് യാത്രയില്‍ ആദ്യമെത്തിയ സ്ഥലം?
   ബൈതുല്‍ മുഖദ്ദസ്
 
 
 
11  മിഅ്റാജില്‍ അല്ലാഹുവുമായി സംഭാഷണം നടന്ന സ്ഥലം?
   സിദ്റതുല്‍ മുന്‍തഹാ
 
12  ബദര്‍ യുദ്ധ സംഘത്തില്‍ നിന്ന് തിരിച്ചുപോയ ശത്രു ഗോത്രം?
   സുഹ്റാ ഗോത്രം
 
13 . സൗം എന്ന വാക്കിനർത്ഥം?
   കരിച്ചുകളയുക
 
14.  വ്രതം നിർബന്ധമാക്കപ്പെട്ട ഹിജ്‌റ വർഷം?
            ഹിജ്‌റ രണ്ട് ശഅബാൻ മാസം
 
15.  യൗമുൽ ഫുർഖാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ദിനം?
          ബദർ യുദ്ധം
 
16.   മകന് ഫാതിഹ പഠിപ്പിച്ചതിന് 1000 ദിർഹം നൽകിയ മുജ്തഹിദായ  പണ്ഡിതൻ?
           ഇമാം അബൂ ഹനീഫ
 
17.  നോമ്പുകാർ പ്രവേശിക്കുന്ന സ്വർഗ കവാടം?
   റയ്യാൻ
 
 18.   അലി മിയാന്‍ എന്നറിയപ്പെട്ട ഇന്ത്യന്‍ പണ്ഡിതന്‍?   
 
ബറേല്‍വി ഇമാം
 
 
19.  ഒരു മുസ്‌ലിം ഖലീഫക്കു ജന്മം നല്‍കിയ ഹാശിമീ വനിത?  
 
 ഫാത്വിമ ബിന്‍ത്‌ അസദ്‌
 
20.   ഇബ്‌‌ലീസ്‌ എന്ന പദം ഏതില്‍ നിന്നും വന്നതാണ്‌? 
 
  അബ്‌ലസ
 
 
 
21.  സ്വര്‍ഗ്ഗത്തിന്‌ 40000 വര്‍ഷം കാവല്‍ നിന്നത്‌?  
 
 ഇബ്‌ലീസ്‌
 
22.  ഒരു നാഴിക 24മിനുട്ടാണ്‌. എങ്കില്‍ ഒരു വിനാഴിക?
  
24സെക്കന്റുകള്‍
 
25.  രണ്ടു അനുഗ്രഹങ്ങള്‍ നാം പലപ്പോഴും അറിയാതെ പോകുന്നു?  
ആരോഗ്യവും ഒഴിവു സമയവും
 
26.  ഇന്നു കാണുന്ന രൂപത്തില്‍ മൗലിദാഘോഷത്തിന്‌ തുടക്കം കുറിച്ചത്‌?  മുളഫര്‍ രാജാവ്‌
 
27.  ദലാഇലുല്‍ ഖൈറാതിന്റെ രചയിതാവ്‌? 
  സുലൈമാനുല്‍ ജസൂലി
 
28. ശഹ്‌റുസ്സ്വലാത്‌ എന്നറയപ്പെടുന്ന മാസം?
   ശഅ്‌ബാന്‍
 
29.  മദീനയിലെ കാറ്റിനും മണ്ണിനും സുഗന്ധമില്ലെന്നു പറഞ്ഞവനെ തുറുങ്കിലടക്കണമെന്ന്‌  ആരാണ്‌ പറഞ്ഞത്‌?  
ഇമാം മാലിക്‌
 
30. ഏറ്റവും ആദ്യമായി രചിക്കപ്പെട്ട ഹദീസ്‌ ഗ്രന്ഥം?  
 മുവത്ത(മാലികീ ഇമാം)
 
31.  കഅ്‌ബക്കുള്ളില്‍ എത്ര തൂണുണ്ട്‌? 
  മൂന്ന്‌

Post a Comment