വിദേശി






തൊട്ടിലില്‍ കിടന്ന്
ആര്‍ത്തലച്ച നാള്‍ മുതല്‍ തന്നെ
എന്നില്‍ ലക്ഷ്യങ്ങള്‍ കെട്ടിത്തൂക്കി
ഒന്നു കരയാന്‍ സമ്മതിക്കാതെ
ചുണ്ടില്‍ തിരുകിക്കയറ്റിയ കുപ്പിപ്പാല്‍
എന്‍റെ ഭക്ഷണമായി
വിശപ്പിന്‍റെ വിളറിയ മുഖങ്ങള്‍ അതൂറ്റിക്കുടിച്ചു
മാതൃത്വത്തിന്‍റെ സ്നേഹ സ്പര്‍ശങ്ങള്‍
"ആയ' എനിക്കു നിര്‍മിച്ചു തന്നു,
കടപ്പുറത്തെ മണല്‍ കൊട്ടാരം പോലെ
വ്യൈന്‍ കല്പിച്ച മരുന്നു പോല്‍
രണ്ടു നേരം എന്‍റെ മുന്നില്‍
പ്രത്യക്ഷപ്പെട്ടു: എന്‍റെ "ഉടമസ്ഥര്‍'
അങ്ങനെ ഒരു ബ്രോയിലറായി ഞാന്‍ വളര്‍ന്നു..
പുറത്തിറങ്ങി നോക്കി
വെളിച്ചം കാണാന്‍
അപരിചിതത്വം നിഴലിച്ച എന്നില്‍, ജനം
"വിദേശീയത' കല്പിച്ചു.

Post a Comment