ജിയോ തരുന്ന ശുഭപ്രതീക്ഷകൾ




ചിലർ വരുമ്പോൾ മറ്റു ചിലർ വഴി മാറേണ്ടി വരും എന്ന് പറയണത് കേട്ടിട്ടില്ലേ.. റിലയൻസ് ജിയോ വരുമ്പോൾ നാം കണ്ടോണ്ടിരിക്കണതും കാണാൻ പോകുന്നതും അത് തന്നെയാണ്. മൂന്നു മാസത്തേക്ക് തികച്ചും സൗജന്യ ഡാറ്റാ, കോളുകൾ നൽകി ഉപഭോക്താക്കളെ അത്ഭുതപ്പെടുത്തിയ ജിയോക്കു പിന്നാലെയാണ് ഇന്നെല്ലാവരും. മുമ്പ് റിലയൻസ് പല ഓഫറുകൾ നൽകിയിട്ടും വഴങ്ങാതിരുന്ന ജനം പക്ഷേ, ജിയോയെ കൈവിടാൻ തയ്യാറില്ലെന്നാണ് പുതിയ കണക്കുകൾ കാണിക്കുന്നത്. സൗ രു ന്യ ഉപഭോഗത്തിന് ശേഷം 93 രൂപക്ക് 10 GB യും തരുമ്പോൾ ആരാണ് സ്വീകരിക്കാതിരിക്കുക?. LYFEനോടൊപ്പം ലഭ്യമാകുന്ന ജിയോ സ്വതന്ത്രമാക്കുന്നതോടെ ജിയോയിലേക്ക് കൂട് മാറാത്തവർ നന്നേ വിരളമായിരിക്കും. ആ പേടി കാരണം തന്നെയാവും മറ്റുള്ള ഓപ്പറേറ്റേഴ്സ് ഓഫറുകളിൽ ചില മാറ്റങ്ങൾ വരുത്തിത്തുടങ്ങിയത്. ഇന്ത്യയിലെ ഒന്നാമത്തെ വലിയ ഓപ്പറേറ്ററായ ഭാരതി എയർടെൽ അൺലിമിറ്റഡ് കോളുകളുമായി രംഗത്ത് വന്നപ്പോൾ , പുതിയ RED പ്ലാനുകളുമായി രണ്ടാം സ്ഥാനത്തുള്ള വോഡാഫോണും തങ്ങളുടെ ഓഫറുകൾ പ്രഖ്യാപിച്ചു. ഈ ഓഫുറുകൾ പോസ്റ്റ് പെയ്ഡുകാർക്കു മാത്രമെങ്കിലും ജിയോ നൽകുന്ന വെല്ലുവിളി മറികടക്കണമെങ്കിൽ കുറേയേറെ മാറ്റങ്ങൾ സ്വീകരിക്കേണ്ടി വരുമെന്നുറപ്പ്. കഴിഞ്ഞ ജൂൺ, ജൂലൈ മാസങ്ങളിൽ വോഡാഫോണിനേറ്റ തിരിച്ചടി പോലെ പല നഷ്ടക്കണക്കുകളും നേരിടേണ്ടി വരുമ്പോൾ കസ്റ്റമേഴ്സിനെ പിടിച്ചു നിർത്തണമെങ്കിൽ വലിയ മാറ്റങ്ങൾ അനിവാര്യമാകും. ആ അനിവാര്യത നമുക്ക് ശുഭപ്രതീക്ഷികളാണ് നൽകുന്നത്. ഇത്രയും കാലം പിഴിഞ്ഞോണ്ടിരുന്നവർക്ക് മറുപടി നൽകാൻ പലരും ഒരുങ്ങിയിട്ടുമുണ്ടാകും. ഏതായാലും നല്ലൊരു മത്സരത്തിനും ഫലത്തിനും കാതോർത്തിരിക്കാം.

Post a Comment

Previous Post Next Post

News

Breaking Posts