കാലങ്ങളും പേരുകളും


tonnalukal



     കാലം അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വര്‍ഷം മുന്പു കഴിഞ്ഞതും ഇന്നലെ കഴിഞ്ഞതു പോലെയാണ് തോന്നുന്നത്. മാസങ്ങളും ദിവസങ്ങളും ഉണ്ടായതു കൊണ്ട് നമുക്കളക്കാന്‍ വളരെ സൗകര്യമായി. ഇവിടെ വര്‍ഷങ്ങളെയും മാസങ്ങളെ കുറിച്ചുമുള്ള ചെറിയൊരു വിവരണമാണു നല്‍കാന്‍ ആഗ്രഹിക്കുന്നത്.
മാസങ്ങള്‍ക്കും ആഴ്ചകള്‍ക്കും ഇന്നു നിലവിലുള്ള പേരുകള്‍ എങ്ങനെ വന്നു എന്ന് നമുക്കറിഞ്ഞിരിക്കാം.

കൊല്ലവര്‍ഷം വന്ന വഴി


കൊല്ലവര്‍ഷം എഡി 825ലാണ് ആരംഭിച്ചത്. രാജശേഖരവര്‍മ കുലശേഖരന്‍റെ കാലത്തായിരുന്നു തുടക്കം. ചേരമാന്‍ പെരുമാള്‍(താജുദ്ദീന്‍) ഇസ്ലാം സ്വീകരിച്ചു മക്കയിലേക്കു പോയതിനെ സൂചിപ്പിക്കുന്നതാണ് കൊല്ലവര്‍ഷത്തിന്‍റെ ആരംഭം എന്നഭിപ്രായവുമുണ്ട്. കൊല്ലവുമായി കൊല്ലവര്‍ഷത്തിനു ബന്ധമുണ്ടെന്നും പറയുന്നവരുണ്ട്. ഇപ്പോള്‍ കൊല്ലവര്‍ഷം 1183 ധനുമാസമാണ്

ഇസ്ലാമിക കലണ്ടര്‍


മുഹമ്മദ് നബി മക്കയില്‍ നിന്ന് മദീനയിലേക്കു പാലായനം ചെയ്ത ദിനം മുതല്‍ വര്‍ഷം കണക്കാക്കുന്ന കലണ്ടറാണ് ഹിജ്റ വര്‍ഷം. എഡി 622ലാണ് ഇതാരംഭിക്കുന്നത്. ഹിജ്റ മാസങ്ങള്‍: മുഹറം, സഫര്‍, റബീഉല്‍ അവ്വല്‍, റബീഉല്‍ ആഖിര്‍, ജമാദുല്‍ അവ്വല്‍, ജമാദുല്‍ ആഖിര്‍, റജബ്, ശഅബാന്‍, റമളാന്‍, ശവ്വാല്‍, ദുല്‍ഖഅദ്, ദുല്‍ഹിജ്ജ.

ശകവര്‍ഷത്തിന്‍റെ തുടക്കം


നമ്മുടെ ഭാരതത്തിന്‍റെ ഔദ്യോഗിക കലണ്ടറായി അംഗീകരിച്ചിട്ടുള്ളത് ശകവര്‍ഷമാണ്. കുശാന വംശത്തിലെ കനിഷ്കനാണ് ശകവര്‍ഷം തുടങ്ങിയത്. ശകവര്‍ഷ മാസങ്ങള്‍: ചൈത്രം, വൈശാഖം, ജ്യേഷ്ഠം, ആഷാഢം, ശ്രാവണം, ഭാദ്രപദം, ആശ്വിനം, കാര്‍ത്തിക, മാര്‍ഗശീര്‍ഷം, പൗഷം, മാഘം, ഫാല്‍ഗുനം.

മലയാള മാസങ്ങള്‍

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം

ഇനി നാം നിത്യേന ഉപയോഗിക്കുന്ന ഇംഗ്ലീഷ് മാസങ്ങളിലേക്കു വരാം. ഇംഗ്ലീഷ് കലണ്ടറിന്‍റെ ഉപയോഗം മൂലം ആര്‍ക്കും മറ്റു മാസങ്ങള്‍ പരിചയമുണ്ടാകില്ല. എന്തിന്, മലയാളിക്കു പോലും മലയാള മാസം നേരെ ചൊവ്വേ പറയാന്‍ കഴിയില്ല.
നാം ഇന്നു കാണുന്ന ഇംഗ്ലീഷ് കലണ്ടറിനു രൂപം നല്‍കിയത് 1582ല്‍ പോപ്പ് ഗ്രിഗറി 13-ാമനാണ്. അതുകൊണ്ടു തന്നെ ഗ്രിഗോറിയന്‍ കലണ്ടര്‍ എന്നും വിളിക്കുന്നു. യേശുക്രിസ്തു ജനിച്ചവര്‍ഷം അടിസ്ഥാനപ്പെടുത്തിയാണ് ഈ കലണ്ടര്‍ രൂപകല്പന നടത്തിയിരിക്കുന്നത്. ഇതിലെ ഓരോ മാസങ്ങളുടെ പേരും വന്നത് രസകരമായ കഥകളുടെ പശ്ചാത്തലത്തിലാണ്.

ജനുവരി: 

റോമന്‍ പുരാണത്തില്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന ആരംഭിങ്ങളുടെ ദൈവമായ ജാനസ് ലാനുയാരിയസിന്‍റെ സ്മരണാര്‍ത്ഥമാണ് ജനുവരി ഉണ്ടായത്. എതിര്‍ദിശകളിലേക്കു തിരിഞ്ഞുള്ള ഈ ദേവന്‍റെ ഇരട്ടമുഖം കഴിഞ്ഞുപോയ വര്‍ഷം, വരാന്‍ പോകുന്ന വര്‍ഷം എന്നിവയ്ക്കു സൂചനയായിരുന്നു.

ഫെബ്രുവരി:

ശുദ്ധീകരണത്തിന്‍റെ റോമന്‍ ദേവനാണ് ഫെബ്രൂസ്. ലാറ്റിന്‍ ഭാഷയില്‍ ശുദ്ധീകരണത്തിന് ഫെബ്രൂം എന്നും പറയും. റോമന്‍ കലണ്ടറില്‍ ഫെബ്രുവരി അവസാന ദിവസമായിരുന്നു. ഇതിലെ 15-ാം ദിനം ഫെബ്രുവ എന്ന ശുദ്ധീകരണ ക്രിയയും റോമക്കാര്‍ അനുഷ്ഠിച്ചിരുന്നു. റോമില്‍ മരിച്ചവരുടെ കൂടി മാസമായ ഫെബ്രുവരി പുതുവര്‍ഷത്തില്‍ ശുദ്ധീകരണത്തിന്‍റെ കൂടി പ്രതീകമായി രണ്ടാമതു ചേര്‍ക്കപ്പെട്ടു. 

മാര്‍ച്ച്:

ഈ മാസത്തില്‍ പഴയ പേര് മാര്‍ട്ടിസ് എന്നായിരുന്നു. റോമിന്‍റെ യുദ്ധദേവനാണ് മാര്‍സ്. കൃഷിയുടെയും റോമന്‍ ദേവന്‍ മാര്‍സാണ്. ജനുവരിയും ഫെബ്രുവരിയും വരുന്നതിന് മുന്പ് മാര്‍ച്ചായിരുന്നു ആദ്യമാസം. മാര്‍ച്ചിലാണ് കാര്‍ഷികവൃത്തിക്ക് ആരംഭം കുറിക്കുന്നതും.

ഏപ്രില്‍:

  aperireഎന്ന ലാറ്റിന്‍ പദത്തിന് തുറക്കുക എന്നാണര്‍ത്ഥം. ഈ പദത്തില്‍ നിന്നാണ് ഏപ്രില്‍ പിറന്നത്. മൊട്ടുകള്‍ വിടരുന്ന വസന്തകാലമാണീ മാസം. ദൈവനാമങ്ങളാണ് റോമന്‍ ഐതിഹ്യത്തില്‍ മിക്ക മാസപ്പേരുകള്‍ക്കും നിദാനമായിട്ടുള്ളത്. ഗ്രീക്കുകാര്‍ വീനസ് ദേവതയെ അഫ്രോഡൈറ്റ് എന്നു പറയുന്നു. വീനസ് ദേവതയുടെ മാസം എന്നര്‍ത്ഥം വരുന്ന അഫ്രിലസ് എന്ന പദവും ഏപ്രിലില്‍ എത്തി എന്നും പറയാം.

മേയ്:

 മായിയ വസന്തത്തിന്‍റെ കൂടി ഗ്രീക്ക് ദേവനാണ്. റോമില്‍ വളസമൃദ്ധിയുടെയും ഉര്‍വരതകളുടെയും മാസമായി ഇതിനെകൊണ്ടാടുന്നു. യാഗങ്ങള്‍ പോലുള്ള ചടങ്ങുകളും പൂര്‍വികര്‍ ഈ മാസത്തില്‍ നടത്തിയിരുന്നത്രേ. മായിയുടെ സ്മരണാര്‍ത്ഥം മേയ് പിറന്നു.

ജൂണ്‍: 

സ്ത്രീകളുടെ ദേവതയാണ് റോമില്‍ ജൂനോ. ജൂപ്പിറ്റര്‍ ദേവന്‍റെ പത്നിയാണ് ജുനോ. അവരുടെ സ്മരണയാണ് ജൂണ്‍ എന്ന പേരിടലിന് അടിസ്ഥാനം. റോമില്‍ വിവാഹങ്ങളുടെ കൂടി മാസമാണിത്. 

ജൂലൈ :

റോമന്‍ കലണ്ടറില്‍ അഞ്ചാമത്തെ മാസമായുണ്ടായിരുന്നത് ക്വിന്‍റിലസ് ആണ്. ലാറ്റിനിലെ ഈ പദമാണ് ജൂലൈ ആയത്. സൗരവര്‍ഷ കലണ്ടര്‍ രൂപകല്പന ചെയ്തപ്പോള്‍ ജൂലിയസ് സീസര്‍ ജനിച്ച മാസം ആയതിനാല്‍ ക്വിന്‍റിലസിന് ജൂലൈ എന്നു പേരിട്ടു.

ഓഗസ്റ്റ് :

സെക്സ്റ്റിലിസ് ആയിരുന്നു റോമന്‍ കലണ്ടറിലെ ആറാമത്തെ മാസം. ബിസി എട്ടില്‍ അലക്സാംണ്ട്രിയ കീഴടക്കിയ ആഗസ്റ്റസ് സീസറിന്‍റെ ബഹുമാനാര്‍ഥം ഈ മാസത്തെ ഓഗസ്റ്റ് എന്നു പുനര്‍നാമകരണം ചെയതു. ഈ മാസത്തിലാണ് ആഗസ്റ്റസ് സീസര്‍ യുദ്ധവിജയം നേടിയതും.

സെപ്റ്റംബര്‍:

ലാറ്റിന്‍ ഭാഷയില്‍ സെപ്റ്റം എന്ന പദത്തിനര്‍ത്ഥം ഏഴ് എന്നാണ്. പുരാതന റോമന്‍ കലണ്ടറിലെ ഏഴാം മാസമായിരുന്നു ഈ മാസം. ഗ്രിഗോറിയസ് കലണ്ടര്‍ വന്നപ്പോള്‍ ഏഴാം മാസം ഒന്പതാം മാസമായ സെപ്റ്റംബറുമായി.

ഒക്ടോബര്‍: 

ഒക്ടോ എന്നാല്‍ ലാറ്റിനില്‍ എട്ട് എന്നാണ്. എട്ടാം മാസം പത്തായി, പുതിയ കലണ്ടര്‍ നിര്‍മിച്ചപ്പോഴും ഒക്ടോബര്‍ തുടര്‍ന്നു.

നവംബര്‍:

നോവം എന്ന ലാറ്റിന്‍ പദമായ ഒര്‍പത് ആയിരുന്നു പുരാതന റോമന്‍ കലണ്ടറിലെ നവംബര്‍ മാസം. പുതിയ കലണ്ടറില്‍ പതിനൊന്നായെന്നു മാത്രം

ഡിസംബര്‍:

ഡിസം എന്നാല്‍ ലാറ്റിനില്‍ പത്തെന്നാണര്‍ത്ഥം. പത്താം മാസം പുതിയ കലണ്ടറില്‍ കൂടിച്ചേരലുകളെതുടര്‍ന്ന് പന്ത്രണ്ടാം മാസമായ ഡിസംബര്‍ ആയിത്തന്നെ തുടര്‍ന്നു.

ദിവസങ്ങളുടെ പേരുകള്

സണ്‍ഡേ എന്ന പേരു വന്നത് സണ്‍ എന്ന വാക്കില്‍ നിന്നാണ്
മൂണ്‍ എന്ന വാക്കില്‍ നിന്നാണ് മണ്‍ഡേ വന്നത്.
ചൊവ്വയുടെ(mars) ദേവനായ tyrല്‍നിന്നാണ് tuesdayവന്നത്
woodenദേവനില്‍ നിന്നാണ് wednesdayവന്നത്
 thursdayഎന്ന പേരിനു പിന്നിലെ ദേവന്‍ thor ആണ്
 fridayഎന്ന പേരിനു പിന്നിലെ ദേവത freyja.
satunus, saturdayഎന്ന പേരിനു പിന്നിലെ കാരണക്കാരന്‍ ആണ്.

Post a Comment

Previous Post Next Post

News

Breaking Posts